കാതടപ്പിക്കുന്ന ശബ്ദവുമായി ബൈക്കില്‍ ചങ്ങാനാശേരിയില്‍ വന്നാല്‍ ഇനി കുടുങ്ങും
ചങ്ങനാശ്ശേരി:(www.kvartha.com 06/11/2018) അമിതശബ്ദത്തോടുകൂടി പായുന്ന ഇരുചക്രവാഹനങ്ങളെ പിടികൂടുമെന്ന് ജനമൈത്രി പോലീസ്. കൂടാതെ ഹെല്‍മെറ്റ് ഇല്ലാതെയും ട്രിപ്പിള്‍ അടിച്ചും പോകുന്നവരെയും പിടികൂടും. ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ ഓടിക്കുന്ന ഇരുചക്രവാഹനങ്ങളും പിടികൂടുകയും മാതാപിതാക്കളുടെ പേരില്‍ നടപടി എടുക്കുകയും ചെയ്യും.
ചങ്ങനാശ്ശേരി താലൂക്ക് റെസിഡന്റ്‌സ് വെല്‍ഫെയര്‍ ചാരിറ്റബിള്‍ അസോസിയേഷനും ജനമൈത്രി പോലീസും സംയുക്തമായി നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. മോഷണങ്ങള്‍ തടയുന്നതിന് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടുകൂടി സിസി ക്യാമറകള്‍ സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് എം.എസ്. അലി റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ. കെ.പി. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജി. ലക്ഷ്മണന്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതനിധീകരിച്ച് ജോസഫ് കൈനിക്കര, കുറിയാക്കോസ്, ഷിബിലി, ഇസ്‌മെയില്‍ പാറയ്ക്കല്‍, പി.ജെ. ഗോപാലന്‍, ബഷീര്‍, ഇബ്രാഹീം ഷംസുദ്ദീന്‍, നിസാം യുസഫ്, ബെന്നിച്ചന്‍, ഷാജി വാണിയപുരയ്ക്കന്‍, സ്‌കറിയാ ആന്റണി വലിയപറമ്പില്‍, സിറിയക്, പൊന്നപ്പന്‍, നിസ്സാര്‍, വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Police, Inauguration, You come in a bike without helmet, will get stuck in Changanassery

Powered by Info News For You
Comments
Post a Comment