ശബരിമലയില്‍ പോലീസിനെയും മാധ്യമങ്ങളെയും തല്ലിയെന്ന് കേസ്: പ്രതികള്‍ക്ക് ജാമ്യമില്ല
പത്തനംതിട്ട:(www.kvartha.com 04/11/2018) ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
നിയമം കൈയ്യിലെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. 10 കെ.എസ്.ആര്‍.ടി.സി ബസുകളും 13 പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും അറസ്റ്റ് ചെയ്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യേപേക്ഷയാണ് കോടതി തള്ളിയത്. പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Court, Police, KSRTC,accuse not get bail in sabarimala issue

Powered by Info News For You

Comments
Post a Comment