ശശികല വീണ്ടും സന്നിധാനത്തേയ്ക്ക്; പോലീസ് തടയില്ല; തീർത്ഥാടകർക്ക് പകൽ സമയത്തും നിയന്ത്രണം
പമ്പ: (www.kvartha.com 18/11/2018) ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ഉച്ചയ്ക്ക് ശേഷം ശശികല നിലയ്ക്കലിൽ എത്തുമെന്നാണ് സൂചന. ശശികലയെ പോലീസ് തടയില്ല. പോലീസ് നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ ശബരിമലയിലെത്തുന്ന ശശികല അധികം താമസിയാതെ മടങ്ങും.
അതേസമയം സന്നിധാനത്ത് പകൽ സമയത്തും തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് നിയന്ത്രണം. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ മുതിർന്ന മൂന്ന് കോൺഗ്രസ് നേതാക്കൾ നിലയ്ക്കലെത്തി. തിരുവഞ്ചിയൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരാണ് നിലയ്ക്കലിലെത്തിയത്. തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം.
ശബരിമലയിലേയ്ക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. മലയാളികൾ കുറവാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
അതേസമയം സന്നിധാനത്ത് പകൽ സമയത്തും തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് നിയന്ത്രണം. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ മുതിർന്ന മൂന്ന് കോൺഗ്രസ് നേതാക്കൾ നിലയ്ക്കലെത്തി. തിരുവഞ്ചിയൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരാണ് നിലയ്ക്കലിലെത്തിയത്. തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം.
ശബരിമലയിലേയ്ക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. മലയാളികൾ കുറവാണ്.
അന്യസംസ്ഥാനത്തുനിന്നെത്തുന്നവരാണ് ഭൂരിഭാഗവും. പോലീസ് കർശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബോംബ് സ്ക്വാഡ് അടക്കമുള്ള പരിശോധനകൾ പോലീസ് നടത്തുന്നുണ്ട്.
Keywords: Kerala, Sabarimala, BJP
Powered by Info News For You

Comments
Post a Comment