വായ്പ എഴുതിത്തള്ളിയ പട്ടികയില്‍ നിന്നൊഴിവാക്കി; കടക്കെണിയിലായ കര്‍ഷകന്‍ സ്വന്തം വയലില്‍ ചിതയൊരുക്കി എരിഞ്ഞടങ്ങി


(www.evisionnews.co) കൃഷി ചതിച്ച കര്‍ഷകനെ സര്‍ക്കാരും കൈവിട്ടതോടെ സ്വന്തം വയലില്‍ ചിതയൊരുക്കി സ്വയം എരിഞ്ഞടങ്ങി.മധ്യപ്രദേശില്‍ 65 കാരനായ പൊട്ടണ്ണ രാമലു ബോല്‍പില്‍വാദ് ആണ് ബാങ്കില്‍ നിന്നെടുത്ത കടം തിരിച്ചടക്കാനാവാതെ ജീവനൊടുക്കിയത്. ബാങ്കില്‍ നിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത പൊട്ടണ്ണയെ കൃഷി ചതിക്കുകയായിരുന്നു. കടം തിരിച്ചടക്കാനാവാതെ ഏറെ നാളായി മാനസിക പ്രശ്‌നത്തിലായിരുന്നു ഇദ്ദേഹം.

പിന്നീട് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോണ്‍ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷയും നല്‍കി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പട്ടിക വന്നപ്പോള്‍ പൊട്ടണ്ണ പുറത്തായി. ഇതേ തുടര്‍ന്നാണ് മൂംബൈയില്‍ നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഉമ്രിയിലെ തുരട്ടി ഗ്രാമത്തിലെ തന്റെ കൃഷിയടത്തില്‍ ചിതയൊരുക്കി സ്വയം എരിഞ്ഞടങ്ങിയത്. പിന്നീട് അച്ഛനെ കാണാത്ത മകന്‍ അടുത്തെദിവസം കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് ദാരുണമായ ആ കാഴ്ച കണ്ടചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?