കെ എം ഷാജി ഇപ്പോള്‍ നിയമസഭാംഗമല്ല; ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം: (www.kvartha.com 26.11.2018) തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദായതായി നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് അറിയിച്ചു. കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
ചൊവ്വാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് പ്രത്യേക ബുള്ളറ്റിലൂടെ കെ.എം.ഷാജിയുടെ അംഗത്വം റദ്ദാക്കിയതായി അറിയിച്ചത്. ഇതോടെ സമ്മേളനത്തില്‍ കെ.എം.ഷാജിക്ക് പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി.
തെരഞ്ഞെടുപ്പ് ഹര്‍ജിയിന്‍മേല്‍ 9.11.2018നാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. എന്നാല്‍ ഈ ഉത്തരവിന്റെ പ്രാബല്യം 23.11. 2018 വരെ ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ പ്രസ്തുത സ്‌റ്റേ നീട്ടിക്കൊടുക്കുകയുണ്ടായില്ല. ഈ സാഹചര്യത്തില്‍ 24.11.2018 മുതല്‍ കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നുവെന്നും ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം ഷാജിയുടെ അപ്പീല്‍ തിങ്കളാഴ്ചയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. കേസ് ചൊവ്വാഴ്ച കോടതിയുടെ പരിഗണയ്ക്കായി ലിസ്റ്റ് ചെയ്യിക്കാനാണ് അഭിഭാഷകരുടെ ശ്രമം. ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോടതിയുടെ വാക്കാല്‍ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയില്‍ എത്താന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K M Shaji disqualified from Niyamasabha, Thiruvananthapuram, News, Politics, Assembly, Trending, High Court of Kerala, Supreme Court of India, Kerala.

Powered by Info News For You

Comments
Post a Comment