വീട്ടില്‍ വ്യാജ മദ്യ നിര്‍മാണവും വില്‍പനയും: മുന്‍ പോലീസുകാരനും ഭാര്യയും അറസ്റ്റില്‍

കോതമംഗലം: (www.kasargodvartha.com 25.11.2018) വീട്ടില്‍ വ്യാജ മദ്യ നിര്‍മാണവും വില്‍പനയും നടത്തുകയായിരുന്ന മുന്‍ പോലീസുകാരനെയും ഭാര്യയെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കോതമംഗലം കറുകടത്തെ ശ്രീകുമാര്‍ (44), ഭാര്യ ദീപ (34) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ്, കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍, കോതമംഗലം എക്‌സൈസ് റേഞ്ച്, കുട്ടമ്പുഴ എക്‌സൈസ് റെയ്ഞ്ച് എന്നീ ഓഫീസുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ ഇവരുടെ കറുകടത്തുള്ള വീട്ടില്‍ നിന്നും 20 ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വ്യാജ വിദേശമദ്യവും ചാരായം നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന 70 കാലിക്കുപ്പികളും പിടിച്ചെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, arrest, Police, House, Top-Headlines, Couples arrested with Liquor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?