ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: (www.kvartha.com 12.11.2018) ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി, ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു. രണ്ട് തവണ നടതുറന്നപ്പോഴും പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.

കേസുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ചൊവ്വാഴ്ച സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് സര്‍ക്കാര്‍ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയത്.

 Sabarimala women entry; Govt calls all party meeting, Thiruvananthapuram, News, Religion, Sabarimala Temple, Women, Trending, Controversy, Meeting, Kerala

തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി ശബരിമല നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളെപ്പോലും തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുദിച്ചത്.

ഇതിനിടയില്‍ ചിലരെ കൈയ്യേറ്റം ചെയ്യാനും പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. സമാനമായ പ്രതിഷേധം മണ്ഡലകാലത്തും ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. മാത്രവുമല്ല ഇക്കാലയളവില്‍ തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ച് മണ്ഡലകാലത്തെ തീര്‍ത്ഥാടനം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതിനിടെ സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പ്രതികരിച്ചു. ഇക്കാര്യം തീരുമാനിച്ചവരെ താന്‍ അഭിനന്ദിക്കുന്നു. ശബരിമല വിഷയത്തില്‍ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനത്തോടെ ദര്‍ശനം നടത്തേണ്ട ശബരിമലയില്‍ അക്രമം നടത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പറഞ്ഞു. തലതിരിഞ്ഞ സര്‍ക്കാരുകള്‍ ഭരിക്കുന്നത് കൊണ്ടാണ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala women entry; Govt calls all party meeting, Thiruvananthapuram, News, Religion, Sabarimala Temple, Women, Trending, Controversy, Meeting, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?