ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

 
(www.evisionnews.co) ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മലയാളത്തില്‍ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനുശേഷം ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് രംഗീല. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
 
സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വി.സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. 100 കോടി മുതല്‍ മുടക്കിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?