മണല്‍ മാഫിയകള്‍ക്കെതിരെ കലക്ടര്‍ കുരിശ് യുദ്ധത്തിന്; തോണികള്‍ പിടിച്ചെടുത്തു

നീലേശ്വരം: (www.kasargodvartha.com 26.11.2018) പുഴ മണല്‍ മാഫിയകള്‍ക്കെതിരെ കുരിശ് യുദ്ധത്തിന് ഇറങ്ങിയ ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ത് ബാബു നീലേശ്വരത്ത് നിന്നും പുഴ മണല്‍ കയറ്റിയ തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കരിന്തളം കോളേജിന്റെ ഉദ്ഘാടനത്തിന് പങ്കെടുത്ത് തിരിച്ച് വരുന്ന വഴിയാണ് നീലേശ്വരം ആനച്ചാല്‍ പുഴയോരത്ത് നടത്തിയ പരിശോധനയിലാണ് പൂഴി നിറച്ചു കൊണ്ടു പോകുകയായിരുന്ന രണ്ടു തോണികള്‍ പിടികൂടിയത്.

പൂഴി പുഴയില്‍ നിക്ഷേപിച്ച ശേഷം തോണികള്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മുറിച്ച് കളയുകയായിരുന്നു. നീലേശ്വരം പ്രിന്‍സിപ്പള്‍ എസ് ഐ എം വി ശ്രീദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മരായ രാജ്മോഹന്‍, ഓമനക്കുട്ടന്‍ നീലേശ്വരം വില്ലേജ് ഓഫീസര്‍ ടി രാജേഷ്  ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തോണികള്‍ പിടികൂടി നശിപ്പിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, District Collector, Raid by District Collector; Sand boats seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?