എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡല്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: (www.kvartha.com 07.11.2018) എസ് എ ടി ആശുപത്രിയില്‍ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സ കൂടുതല്‍ സൗകര്യപ്രദമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളിലും ഓട്ടിസം നോഡല്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതോടെയാണ് എസ് എ ടി യിലും ഓട്ടിസം നോഡല്‍ സെന്റര്‍ തുടങ്ങാന്‍ വഴി തുറന്നത്.
ആദ്യഘട്ടമെന്ന നിലയ്ക്ക് എസ് എ ടിക്ക് 8.28 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനായി 15 ലക്ഷം രൂപ ലഭിക്കുമെന്ന് ബിഹേവിയര്‍ പീഡിയാട്രിക്‌സ് വിഭാഗം മേധാവിയും ഓട്ടിസം സെന്റര്‍ നോഡല്‍ ഓഫീസറുമായ ഡോ ജയപ്രകാശ് പറഞ്ഞു.

ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രത്യേകം തുകയും ലഭിക്കും. എസ് എ ടി ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് മുറികളും പുതിയ കെട്ടിടത്തിലെ ഒരു ഹാളും ഓട്ടിസം സെന്ററിനായി അനുവദിച്ചിട്ടുണ്ട്. റീജിയണല്‍ ഏര്‍ലി ഇന്റന്‍ഷന്‍ സെന്റര്‍ മാനേജര്‍, മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തിനുള്ള 12 തസ്തികകളും അനുവദിച്ചു.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന ഓട്ടിസം നോഡല്‍ സെന്ററുകള്‍ തുറക്കുന്നതോടെ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഇക്കാര്യത്തിലുള്ള പ്രത്യേക താത്പര്യം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത് . മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്റെ പരിശ്രമം കൊണ്ട് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സ്ഥലം കണ്ടെത്താനും മറ്റു സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും കഴിഞ്ഞു.
ദിവസേന 25ഓളം കുട്ടികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ സെപ്തംബര്‍ 24 മുതല്‍ ചികിത്സ ആരംഭിച്ചു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തി ചികിത്സയ്‌ക്കെത്താവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Autism institute to be set up in SAT hospital, Thiruvananthapuram, News, hospital, Treatment, Health, Health & Fitness, Health Minister, Kerala.

Powered by Info News For You

Comments
Post a Comment