ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ട് ഒരു വര്‍ഷം

ഗുരുവായൂര്‍ : (www.kvartha.com 07.11.2018) ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഏഴിനാണ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത്. ക്ഷേത്ര ഭരണസമിതി വ്യാപകമായ അഴിമതി നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാലങ്ങളായി നടന്നുവന്നിരുന്ന കേസിലാണ് ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഇതേ തുടര്‍ന്ന് ഏപ്രില്‍ 26 ന് വന്‍ പോലീസ് സന്നാഹങ്ങളുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കാനെത്തിയെങ്കിലും ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോകുകയായിരുന്നു. പിന്നീട് നവംബര്‍ ഏഴിന് പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹങ്ങളോടെ ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭക്തര്‍ സംഘടിച്ച് പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതിയെന്ന പേരില്‍ സമരപരിപാടികള്‍ നടത്തിവരികയാണ് .

Guruvayur Parthasarathy Temple is one year after taken over Malabar Devaswom Board, Guruvayoor, Temple, High Court of Kerala, Religion, Complaint, Corruption, Police, News, Kerala.

ക്ഷേത്രം ഏറ്റെടുത്തതിന്റെ വാര്‍ഷിക ദിനത്തില്‍ തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി ഹരിദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിന് പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Keywords: Guruvayur Parthasarathy Temple is one year after taken over Malabar Devaswom Board, Guruvayoor, Temple, High Court of Kerala, Religion, Complaint, Corruption, Police, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?