കൂലിതൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം: (www.kasargodvartha.com 09.11.2018) കൂലിതൊഴിലാളിയായ മധ്യവയസ്‌കന്‍ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു. പാറക്കടവിലെ രാജനാ(48)ണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സിഡിഎസ് ചെയര്‍പേഴ്സണായ ഭാര്യ മാധവി സ്ഥലത്തുണ്ടായിരുന്നില്ല. തറവാട് വീട്ടില്‍ പോയി തിരിച്ച് വീട്ടിലെത്തിയ മകള്‍ ദിവ്യയാണ് രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ച് വരുത്തി ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാധവിയുടെ സഹോദരന്‍ കുമാരന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ശാരദ, സൗമ്യ, വിദ്യ. മരുമകന്‍ ചന്ദ്രന്‍ മൈലാട്ടി. സഹോദരങ്ങള്‍: മുന്ദന്‍, നാരായണന്‍, കൃഷ്ണന്‍, ചിറ്റ, നാരായണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Hanged, Man found dead hanged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?