കുമ്പഡാജെ പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി നാട്ടുകൂട്ടം ഒമ്പതിന് ദുബൈയില്‍

ദുബൈ (www.evisionnews.co): യു.എ.ഇ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഒരുക്കുന്ന നാട്ടുകൂട്ടം- 18 നവംബര്‍ ഒമ്പതിന് രാവിലെ 11മണി മുതല്‍ ദുബൈ അല്‍ ഖലീജിലുള്ള മുശ്രിഫ് പാര്‍ക്കില്‍ നടക്കും. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് കുമ്പഡാജെ പഞ്ചായത്തിലെ ഫാമിലികളടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുല്‍ റസാഖ് അടക്കമുള്ള മണ്‍മറഞ്ഞ നേതാക്കളെ അനുസ്മരിച്ച് സംഗമവും നടക്കും. യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലെ മണ്ഡലം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിക്കും. ജുമുഅ നിസ്‌കാരം ശേഷം കലാകായിക മല്‍സരങ്ങള്‍ അരങ്ങേറും.പ്രവാസി വോട്ട് ചേര്‍ക്കലിന് സൗകര്യമൊരുക്കി പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനവും നടക്കും.

യു.എ.ഇ കെ.എം.സി.സി കുമ്പഡാജ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശാഫി മാര്‍പ്പനടുക്ക ആമുഖ പ്രഭാഷണം നടത്തും. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ഹാജി ചെറൂണി ഉദ്ഘാടനം ചെയ്യും. അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ ബെളിഞ്ചം സംസാരിക്കും.

രാത്രി എട്ടു മണിക്ക് നടക്കുന്ന സമാപന സമ്മാനദാന ചടങ്ങില്‍ കാസര്‍കോട് ജില്ലാ ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ധീന്‍, ട്രഷറര്‍ അസീസ് കമാലിയ സെക്രട്ടറി എം.എസ് ഹമീദ് സംബന്ധിക്കും. 11മണിക്ക് തന്നെ രജിഷ്ട്രേഷന്‍ ആരംഭിക്കുന്ന പരിപാടിയില്‍ ശാഖകള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കൃത്യസമയത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്ല ബെളിഞ്ചം, കോര്‍ഡിനേറ്റര്‍ വൈ. ഹനീഫ കുമ്പഡാജെ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?