എല്‍ഡിഎഫ് പ്രവേശം: ഡിസംബര്‍ മൂന്നിന് എകെജി സെന്ററില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് സി കെ ജാനു
കോഴിക്കോട്:(www.kvartha.com 28/11/2018) എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ഡിസംബര്‍ മൂന്നിന് എകെജി സെന്ററില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു. എല്‍ഡിഎഫുമായി സഹകരിക്കുന്നതു സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി എ കെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച് സി കെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗദ്യോഗിക ചര്‍ച്ചയെന്നാണ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സി കെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന. സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചര്‍ച്ചകള്‍ നടത്തുക. ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സിപിഎം നേതൃത്വം എകെജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സി കെ ജാനു പറഞ്ഞു. ഇതേവരെയുള്ള ചര്‍ച്ചകള്‍ അനുകൂലമാണെന്നും എന്‍ഡിഎയിലേക്ക് ഇനി തിരിച്ച് പോകില്ലെന്നും സി കെ ജാനു അറിയിച്ചു.
രണ്ടര വര്‍ഷം എന്‍ഡിഎക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവര്‍ ഒരു വിധത്തിലും പരിഗണിച്ചില്ല. യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സി കെ ജാനു വ്യക്തമാക്കി. 2016 നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ മഹാസഭ എന്‍ഡിഎ മുന്നണിയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അവര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, LDF, C K Janu, CK Janu on LDF entry

Powered by Info News For You

Comments
Post a Comment