പട്ടയം ലഭിക്കുന്നില്ല, വ്യാജമദ്യ വില്‍പന, കുട്ടികള്‍ സ്‌കൂളുകളില്‍ പോവുന്നില്ല; പരാതിയുമായി വനിതാ കമ്മീഷനു മുന്നിലെത്തിയ കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു

കാസര്‍കോട്: (www.kasargodvartha.com 27.11.2018) വനിതാ കമ്മീഷന്‍ ഇടപെടലിനെത്തുടര്‍ന്ന് ദേവരടുക്ക, പുതിയമ്പലം കോളനികളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു.  കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബറില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തിലാണ് കോളനിയില്‍ നിന്നെത്തിയ സ്ത്രീകള്‍ കമ്മീഷനംഗം ഷാഹിദാ കമാലിന്റ ശ്രദ്ധയില്‍പെടുത്തിയത്. പട്ടയം ലഭിക്കാത്തത്, വ്യാജമദ്യ വില്‍പന, കുട്ടികള്‍ സ്‌കൂളുകളില്‍ പോവാത്തത് തുടങ്ങിയവയായിരുന്നു പ്രധാന പരാതികള്‍.

അന്ന് തന്നെ കമ്മീഷന്‍ കമ്മീഷനംഗം ഷാഹിദാ കമാല്‍ കോളനിയിലെത്തി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ഇതിനെ തുടര്‍ന്ന് കോളനികളിലെത്തി നേരിട്ട് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ദേവരടുക്കകോളനിയില്‍ തൊഴിലും ജീവിത സാഹചര്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കളക്റ്റര്‍ ഡോ. ഡി സജിത് ബാബുവിനെ പട്ടയം ലഭിക്കാത്തത് സംബസിച്ച പരാതി ശ്രദ്ധയില്‍പെടുത്തിയത്. പട്ടയം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കളക്റ്റര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പങ്കെടുത്ത മുന്നൂറോളം ആളുകളെ ഇടകലര്‍ത്തി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി.

സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്നതും വീടുകളിലെ പ്രശ്നങ്ങള്‍ കാരണം പഠിക്കാന്‍ കഴിയാതെ കുട്ടികള്‍ പഠനം നിര്‍ത്തുന്നതുമെല്ലാം കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടു. 17 വയസ്സിന് താഴെയുള്ള കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ജില്ലാ ഭരണകൂടം പൊലീസ്, എക്സൈസ് വകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെ കോളനികളില്‍ കൂടുതല്‍ പ്രര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, complaint, Solution for Colony natives's complaint
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?