രാമക്ഷേത്ര നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പിന്തുണയ്ക്കും: ഇഖ്ബാല്‍ അന്‍സാരി

ലഖ്‌നൗ: (www.kvartha.com 21/11/2018) സുപ്രീം കോടതി വിധി അനുസരിച്ചോ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയോ രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ എതിര്‍ക്കില്ലെന്ന് ഇഖ്ബാല്‍ അന്‍സാരി. അയോധ്യ കേസില്‍ മുസ്ലീങ്ങള്‍ക്കായി കക്ഷി ചേര്‍ന്നിട്ടുള്ളയാണ് അന്‍സാരി.

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ രാജ്യത്ത് സമാധാനവും പുരോഗതിയുമുണ്ടാവുമെങ്കില്‍ അങ്ങനെ തന്നെയാകട്ടെ. ഞാനതിനെ എതിര്‍ക്കില്ല- ഇഖ്ബാല്‍ അന്‍സാരി പറയുന്നു.

ഇഖ്ബാല്‍ അന്‍സാരിയുടെ പിതാവ് ഹാഷിം അന്‍സാരിയായിരുന്നു കേസിലെ മുഖ്യ കക്ഷി. ദശാബ്ദങ്ങള്‍ അദ്ദേഹം ബാബരി മസ്ജിദിനായി നിലകൊണ്ടിരുന്നു. 2016ലാണ് ഹാഷിം അന്‍സാരി മരിച്ചത്. 96 വയസായിരുന്നു.

National, Babri Masjid Demolition case

നിയമം പാലിക്കുന്ന ഒരു പൗരനെന്ന നിലയില്‍ നിയമപരമായ ഏത് കാര്യവും താന്‍ അംഗീകരിക്കുമെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

രാജ്യത്തിന് നന്മയുണ്ടാകണമെന്നാണ് ആഗ്രഹം. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഞാന്‍ ബിജെപിയെ അനുകൂലിക്കും- ഇഖ്ബാല്‍ പറഞ്ഞു.

നവംബര്‍ 25ന് അയോധ്യയില്‍ വെച്ച് നടന്ന ധര്‍മ്മ സഭയില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരും ശിവസേന പ്രവര്‍ത്തകരും ഒരുമിച്ച് കൂടിയതിനെ ഇഖ്ബാല്‍ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം ജില്ല ഭരണാധികാരിയുടെ ശ്രദ്ധയില്‌പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അയോധ്യയില്‍ നിന്നും താമസം മാറാന്‍ ആവശ്യപ്പെട്ട് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം മുന്‍പ് ആരോപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: LUCKNOW: A Muslim litigant in the Ayodhya dispute said he has no problems if the Ram temple is built by bypassing the Supreme Court and bringing in an ordinance.

Keywords: National, Babri Masjid Demolition case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?