കുഡ്ലു ബാങ്ക് കൊള്ള: ഒളിവിലുള്ള പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

കാസര്‍കോട് (www.evisionnews.co): കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാക്കേസില്‍ വിചാരണ നടപടി ക്രമങ്ങള്‍ക്ക് ഹാജരാകാതിരുന്ന രണ്ട് പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തമിഴ്നാട് പളനി റോഡിലെ ദില്‍സത്ത് (24), തിരുപ്പട്ടൂര്‍ ഉജാംപ്പാളയത്തെ സുമം (35) എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടുപേര്‍ക്കുമെതിരായ വിചാരണ കോടതി മാറ്റി വെച്ചു. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മറ്റൊരു പ്രതി ഉളിയത്തടുക്ക നാഷണല്‍ നഗര്‍ റോഡിലെ ഹര്‍ഷാദ് പുളിക്കൂര്‍ (24) ഒരാഴ്ച്ച മുമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഹര്‍ഷാദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പത്തോളം പ്രതികളാണ് ഈകേസിലുള്ളത്.

2015 സെപ്തംബര്‍ ഏഴിനാണ് കുഡ്ലു ബാങ്കില്‍ നിന്ന് 17,684 കിലോ സ്വര്‍ണ്ണവും 12,5021 ലക്ഷം രൂപയും കൊള്ളയടിച്ചത്. ഇപ്പോള്‍ റിമാണ്ടിലും ജാമ്യത്തിലുമായി കഴിയുന്ന പ്രതികളോട് നവംബര്‍ 14ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്ന് തന്നെ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?