കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുത്തു
കാസര്‍കോട്: (www.kasargodvartha.com 02.11.2018) കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കേന്ദ്ര സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. ഇന്റര്‍നാഷണല്‍ റിലേഷന്‍ വകുപ്പിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍ താഴത്തിനെയാണ് അധികാരികളെയും അധ്യാപകനെയും ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് പുറത്താക്കിയത്.
എം.പി, എം.എല്‍.എ എന്നിവരുടെഅഭ്യര്‍ത്ഥന മാനിച്ചും വിദ്യാര്‍ത്ഥി നല്‍കിയ നിരുപാധിക മാപ്പപേക്ഷ പരിഗണിച്ചുമാണ് പുറത്താക്കല്‍ നടപടി പിന്‍വലിച്ചതെന്ന് കേന്ദ്രസര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോളജില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കഴിഞ്ഞ മാസം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംയുക്ത വിദ്യാര്‍ത്ഥി സംഘടനകള്‍ അക്കാദമിക് ബ്ലോക്ക് ഉള്‍പെടെ ഉപരോധിക്കുകയും പി വി സിയെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കലക്ടര്‍, എസ് പി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് വിദ്യാര്‍ത്ഥി നിരുപാധികം മാപ്പപേക്ഷ നല്‍കിയാല്‍ കോളജില്‍ തിരിച്ചെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയത്.
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം അധികൃതര്‍ സര്‍വ്വകലാശാല അടച്ചിടുകയും ചെയ്തിരുന്നു.
Related News:
സമരത്തെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ട കേന്ദ്രസര്‍വ്വകലാശാല 22ന് തുറക്കും; പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിക്കും
വിദ്യാര്‍ത്ഥിപ്രക്ഷോഭം കത്തുന്നു; കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു
''ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല''; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CUK issue; Student's Dismissal canceled, Kasaragod, News, Central University, Student, Top-Headlines.

Powered by Info News For You

Comments
Post a Comment