സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ റോഡില്‍ പൊരിഞ്ഞ തല്ല്; എല്ലാ ബസുകളും ദേശീയപാതയില്‍ നിര്‍ത്തി ജീവനക്കാരുടെ പ്രതിഷേധം, ഗതാഗതം സ്തംഭിച്ചു

ഉപ്പള: (www.kasargodvartha.com 28.11.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ റോഡില്‍ പൊരിഞ്ഞ തല്ല്. ഇതേതുടര്‍ന്ന് എല്ലാ ബസുകളും ദേശീയപാതയില്‍ നിര്‍ത്തി ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. മുട്ടം കുനില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘട്ടനത്തിന് കാരണമെന്നാണ് വിവരം.

ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. മുട്ടം മുതല്‍ ഉപ്പള വരെ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ഗതാഗത സ്തംഭനം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Assault, Attack, Bus, Clash between students and Bus employees; Traffic blocked in NH
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?