ക്ഷേത്ര പ്രവേശന വിളംബരം ആഘോഷമാക്കി സര്‍ക്കാര്‍, പക്ഷേ രക്തസാക്ഷി ശങ്കുപ്പിള്ളയെ ഒന്ന് ഓര്‍ത്തുപോലുമില്ല, ഓര്‍മയ്ക്കായി തറവാട്ടിലെ സ്മാരകം മാത്രം
പത്തനംതിട്ട: (www.kvartha.com 12.11.2018) ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എണ്‍പത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമര രക്തസാക്ഷിയെ മറന്നു. ക്ഷേത്ര പ്രവേശന സമരവുമായി ബന്ധപ്പെട്ട വൈക്കം സത്യാഗ്രഹത്തിലെ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയെയാണ് സ്മരണവേദികളിലൊന്നും ഓര്‍മിക്കപ്പെടാതെ പോയത്. പത്തനംതിട്ട കോഴഞ്ചേരി മേലുകര ചിറ്റേടത്ത് കുടുംബാംഗം ആയിരുന്നു ശങ്കുപ്പിള്ള.
വൈക്കം ഷേത്രത്തിന്റെ മുന്നില്‍ക്കൂടിയുള്ള പൊതുവഴിയില്‍ സഞ്ചരിക്കുന്നതിനും ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിനും അവര്‍ണ ജന വിഭാഗത്തിന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് വൈക്കം സത്യാഗ്രഹം നടന്നത് . 1924 ലെ വൈക്കം സത്യാഗ്രഹത്തിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്ന ചിറ്റേടത്ത് ശങ്കുപ്പിള്ള സത്യാഗ്രഹത്തിന്റെ എതിരാളികളുടെ അക്രമത്തില്‍ ആണ് മരിച്ചത്.
1936 നവംബര്‍ 12ന് ചിത്തിര തിരുനാള്‍ മഹാരാജാവ് നടത്തിയ വിപ്ലവകരമായ വിളംബരത്തിന്റെ സ്മരണ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവിട്ട് നാടെങ്ങും നടത്തുമ്പോഴും ശങ്കുപ്പിള്ള എന്ന രക്‌സാക്ഷിയുടെ ചരിത്രം പടിക്ക് പുറത്ത് .
മേലുകര ചിറ്റേടത്ത് കുടുംബത്തില്‍ അമ്പലപ്പാട്ട് രായിങ്ങല്‍ ശങ്കരനാശാന്റെ മകനായി കൊല്ലവര്‍ഷം 1062 ല്‍ ആണ് ശങ്കുപ്പിള്ള ജനിച്ചത് . ചെറുപ്പത്തിലെ തന്നെ തന്റെ ആദര്‍ശ ജീവിതത്താല്‍ നാട്ടിലെ ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ ലഭിച്ചു .
1924ലെ വലിയ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ശങ്കുപ്പിള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയെ പുത്തന്‍കാവില്‍ വെച്ച് അക്രമിച്ചവര്‍ക്കെതിരെ അദ്ദേഹം രംഗത്തിറങ്ങി.
അക്കാലത്താണ് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും വിദേശവസ്ത്ര ബഹിഷ്‌കരണം, ഹരി ജനോദ്ധാരണം, ഖാദി പ്രചരണം എന്നിവയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്തത്. ചിറ്റേടത്ത് ശങ്കുപ്പിള്ള ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് അവയ്ക്കായി പ്രവര്‍ത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ കൂടെ കുമാര്‍ ജി , ചെങ്ങന്നൂര്‍ മാത്തുണ്ണി, ചെങ്ങരത്ത് കുഞ്ഞന്‍ പിള്ള തുടങ്ങിയവരും ഉണ്ടായിരുന്നു .ശങ്കുപ്പിള്ളയുടെ പ്രവര്‍ത്തനഫലമായി മധ്യ തിരുവിതാംകൂറില്‍ ദേശീയബോധത്തിന്റെ വേലിയേറ്റം സൃഷ്ട്ടിക്കാന്‍ സാധിച്ചു.
അക്കാലത്താണ് ക്ഷേത്ര പ്രവേശന സമരവുമായി ബന്ധപ്പെട്ട വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 1924 ഫെബ്രുവരിയില്‍ സത്യാഗ്രഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച ഏപ്രില്‍ ഒന്നിന് സത്യാഗ്രഹം ആരംഭിക്കുന്നതിനായിരുന്നു തീരുമാനം .
ഇടയ്ക്കുള്ള രണ്ട് മാസം കൊണ്ട് എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനുള്ള ചുമതല ചിറ്റേടത്ത് ശങ്കുപ്പിള്ളയ്ക്കായിരുന്നു. ധര്‍മ്മഭടന്‍മാരെ സംഘടിപ്പിക്കുക അവരുടെ താമസത്തിന് വേണ്ട കാര്യങ്ങള്‍ എന്നിവയും നിര്‍വഹിച്ചത് ശങ്കുപ്പിള്ളയായിരുന്നു.
1924 ഏപ്രില്‍ ഒന്നിന് സത്യാഗ്രഹം ആരംഭിച്ചു. ഒരു ദിവസം സത്യാഗ്രഹത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ശേഷം രാത്രി മടങ്ങിയ ശങ്കുപ്പിള്ളയെ സത്യാഗ്രഹത്തിന്റെ എതിരാളികള്‍ ആക്രമിച്ചു . ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിറ്റേടത്ത് ശങ്കുപ്പിള്ള കൊല്ലവര്‍ഷം 1100വൃശ്ചികം 28ന് മരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 38 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . സവര്‍ണ ജാതിയില്‍ പിറന്ന ശങ്കുപ്പിള്ള അവര്‍ണര്‍ക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു .
ക്ഷേത്ര പ്രവേശന സമരത്തിലെ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ആദര്‍ശ ജീവിതം പുതു തല മുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനുള്ള കാര്യമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല . ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അന്‍പതാം വാര്‍ഷികം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ തറവാട്ടില്‍ ചില അനുസ്മരണ ചടങ്ങുകള്‍ നടത്തിയെന്ന് മാത്രം .
ശങ്കുപ്പിള്ളയുടെ ജന്‍മ വീടായ കോഴഞ്ചേരി മേലുകര ചിറ്റേടത്ത് തറവാട്ട് വളപ്പില്‍ അദ്ദേഹത്തിന്റെ സ്മാരക മണ്ഡപം ഉള്ളത് മാത്രമാണ് ഏക സ്മരണ. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എണ്‍പതി രണ്ടാം വാര്‍ഷികം കൊട്ടിഘോഷിച്ച് ഇത്തവണ സര്‍ക്കാര്‍ നടത്തുമ്പോഴും ജീവന്‍ ബലിയര്‍പ്പിച്ച ചിറ്റേടത്ത് ശങ്കുപ്പിള്ള സ്മരിക്കപ്പെടാതെ പോയി .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No one to remember Shanku Pillai, Pathanamthitta, News, Religion, Temple, Family, Lifestyle & Fashion, Kerala.

Powered by Info News For You

Comments
Post a Comment