ഹരികുമാറിന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് പോലീസിന്റെ വീഴ്ച?

തിരുവനന്തപുരം: (www.kvartha.com 13.11.2018) നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് പോലീസിന്റെ കൃത്യ നിര്‍വഹണത്തിലെ വീഴ്ച തന്നെയെന്ന് ആരോപണം. കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൃത്യത്തിന് ശേഷം ഒളിവില്‍ പോയി പത്താം ദിവസമാണ് ഹരികുമാറിനെ തിരുവനന്തപുരം കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ ഹരികുമാറിനെ സംരക്ഷിക്കാന്‍ ആദ്യം മുതല്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ചരടു വലിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു. കൃത്യത്തിന് ശേഷം വിവരം പറയാന്‍ ഹരികുമാര്‍ ആദ്യം വിളിച്ചത് റൂറല്‍ എസ്.പി അശോക് കുമാറിനെയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കല്ലമ്പലത്തെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞ ശേഷം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ എത്തിയ ഡി.വൈ.എസ്.പി പിന്നീട് കര്‍ണാടകത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം.

Former Neyyattinkara DySP Harikumar found dead, News, Neyyattinkara, Murder case, Suicide, Allegation, Police, Probe, Protection, Trending, Kerala

മാത്രമല്ല ഒളിവില്‍പ്പോയ ഡി.വൈ.എസ്.പി. മുപ്പതിലേറെത്തവണ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതാവിനെ വിളിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് കടക്കുന്നതിനിടെ അഞ്ചുപ്രാവശ്യം സ്ഥലം എസ്.ഐ.യെയും വിളിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിരുന്നു. ഇതിലെല്ലാമുപരി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വന്തം വീട്ടിലാണ്.

ഇത്രയധികം ജനശ്രദ്ധയുള്ള കേസില്‍ ഒരു രാത്രിക്കിടെ ഹരികുമാര്‍ വീട്ടില്‍ എത്തിയിരുന്നുവെങ്കില്‍ എന്തുകൊണ്ട് പോലീസ് ഇത് അറിഞ്ഞില്ല എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നുണ്ട്.

ഹരികുമാറിനെ കണ്ടെത്താത്തതിലും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് മരിച്ച സനല്‍ കുമാറിന്റെ ഭാര്യ വിജി ചൊവ്വാഴ്ച ഉപവാസ സമരം നടത്താന്‍ ആരംഭിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ഇതോടെ വിജി ഉപവാസം അവസാനിപ്പിച്ചു. ഇത് ദൈവഹിതമെന്നും, ദൈവം നീതി നടപ്പിലാക്കിയെന്നുമാണ് ഹരികുമാറിന്റെ മരണവിവരമറിഞ്ഞ് വിജി ആദ്യം പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former Neyyattinkara DySP Harikumar found dead, News, Neyyattinkara, Murder case, Suicide, Allegation, Police, Probe, Protection, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?