കന്നഡ നടനും മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു

(www.evisionnews.co) കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുൻ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ്(66) അന്തരിച്ചു. താരത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം സംഭവിച്ചത്.
2006ലെ യുപിഎ സർക്കാരിൽ വാർത്താവിനിമയ വകുപ്പ് കെെകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധി വന്നതിനെ തുടർന്ന് പ്രതിഷേധസൂചകമായി മന്ത്രിപദം രാജിവച്ചു. മൂന്നു തവണ ലോക്സഭാംഗയിൽ മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. പാർപ്പിട മന്ത്രിയാട്ടാണ് സംസ്ഥാന മന്ത്രിസഭയിൽ അംബരീഷ് സേവനം അനുഷ്ഠിച്ചത്. ഭാര്യ: സുമലത (നടി), മകൻ: അഭിഷേക് ഗൗഡ.
Powered by Info News For You
Comments
Post a Comment