സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകണമെന്ന് ബി ജെ പി നേതാക്കള്‍; പോലീസ് തടഞ്ഞു; നിലയ്ക്കലില്‍ പ്രതിഷേധവും വാക്കുതര്‍ക്കവും
നിലയ്ക്കല്‍: (www.kvartha.com 06.11.2018) സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകണമെന്ന ആവശ്യവുമായി നിലയ്ക്കലിലെത്തിയ ബി.ജെ.പി നേതാക്കളും പോലീസുമായി വാക്കുതര്‍ക്കവും പ്രതിഷേധവും. നിലവില്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.
എന്നാല്‍ 127 സ്വകാര്യ വാഹനങ്ങള്‍ പോലീസ് നിലയ്ക്കലിലേക്ക് കടത്തിവിട്ടെന്ന് ആരോപിച്ചാണ് നേതാക്കളുടെ പ്രതിഷേധം. ബി.ജെ.പി നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരാണ് സ്വകാര്യ വാഹനങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. തങ്ങളുടെ വാഹനങ്ങളും കടത്തിവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാല്‍ പോലീസ് നേതാക്കളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്കു പോകാമെന്നായിരുന്നു പോലീസിന്റെ വാദം. അതേസമയം, നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനാവില്ലെന്നും സഹകരിക്കണമെന്നും പോലീസ് ഇവരോട് പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. തങ്ങളുടെ വാഹനങ്ങള്‍ കടത്തിവിടില്ലെന്നാണ് ഇവരുടെ നിലപാട്.
തങ്ങള്‍ അറിയപ്പെടുന്ന ആളുകളാണെന്നും പൊതുപ്രവര്‍ത്തകരാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞെങ്കിലും പോലീസ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ പമ്പയിലേക്ക് പോയത്. ഭക്തജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാതെ പോലീസും സര്‍ക്കാരും പീഡിപ്പിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു.
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പയിലേക്ക് വാഹനം കടത്തിവിടാത്തതെന്ന് വ്യക്തമാക്കണം. ചില വി.ഐ.പികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നു. അങ്ങനെയെങ്കില്‍ തങ്ങളെയും പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നു നേതാക്കള്‍ ബസില്‍ പമ്പയിലേക്കു പോയി.
അതേസമയം സന്നിധാനത്തും മറ്റും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന് പങ്കുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് പോലീസാണെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ശബരിമല നട തുറന്നു. വന്‍ ഭക്തജനത്തിരക്കാണ് രാവിലെ സന്നിധാനത്ത് അനുഭവപ്പെട്ടത്. അതിനിടെ ശബരിമലയില്‍ യുവതി എത്തിയെന്ന സംശയത്തെ തുടര്‍ന്നു ഭക്തര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും ഉഷപൂജയും നടന്നു. കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP leaders protest at Nilakkal demanding to go to Pampa in private vehicles, Pampa, News, Religion, Protesters, Police, Allegation, Vehicles, KSRTC, Kerala.

Powered by Info News For You

Comments
Post a Comment