അപ്രതീക്ഷിത ഹര്‍ത്താല്‍: ശബരിമല തീര്‍ത്ഥാടകരടക്കമുള്ള ജനങ്ങള്‍ വലഞ്ഞു
തിരുവനന്തപുരം: (www.kvartha.com 17.11.2018) സംഘപരിവാറും ബി ജെപിയും പ്രഖ്യപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങളും ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു. വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പുറമെ മറ്റ് ക്ഷേത്രങ്ങളിലേക്ക് പോയ തീര്‍ഥാടകരുടെ വാഹനങ്ങളടക്കം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. പത്തനംതിട്ട ജില്ലയേയും തീര്‍ഥാടകരേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാതിരുന്ന നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോയെയും ഭര്‍ത്താവിനേയും ബി ജെ പി - ആര്‍ എസ് എസ് സംഘം ആക്രമിച്ചു. ഇരുവര്‍ക്കും പരിക്കേറ്റു. ബാലരാമപുരത്ത് സി പി എം മണ്ഡലം ജാഥക്ക് നേരെ നടന്ന അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവിധ സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായി. തട്ടുകടകള്‍ പോലും ഹര്‍ത്താലുകാര്‍ അടപ്പിച്ചു. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ അക്രമം നടന്നതിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ചു.
ഇതു മൂലം ശബരിമല തീര്‍ഥാടകരും മറ്റുള്ളവരും വിവിധയിടങ്ങളില്‍ കുടുങ്ങി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ആയിരക്കണക്കിന് തീര്‍ഥാടകരാണ് കുടുങ്ങിയത്. കെ എസ് ആര്‍ ടി സി നിലക്കല്‍ - പമ്പ സര്‍വീസ് നടത്തി. തിരുവനന്തപുരത്ത് ട്രെയിനിറങ്ങി ആശുപത്രിയിലേക്കും പോകാനുള്ളവരെ പോലീസ് വാഹനങ്ങളില്‍ എത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Harthal, Sabarimala, Harthal affects normal life

Powered by Info News For You

Comments
Post a Comment