സമകാലിക മലയാളം സാമൂഹ്യസേവന പുരസ്‌കാരം ടി പി പത്മനാഭന്
തിരുവനന്തപുരം: (www.kvartha.com 09.11.2018) ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നല്‍കുന്ന ഈ വര്‍ഷത്തെ സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും പുതിയൊരു ദിശാബോധം നല്‍കിയ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്)യുടെ അമരക്കാരനാണ് അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പത്മനാഭന്‍.
മൂന്നു ദശാബ്ദം സീക്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ്. അധ്യാപകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്, എഴുത്തുകാരന്‍ എന്‍. ശശിധരന്‍, സാഹിത്യനിരൂപകന്‍ ജി. മധുസൂദനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
1987 തൊട്ട് സീക്കിന്റെ ഡയറക്ടറും മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് ടി.പി. പത്മനാഭന്‍. അറുപത്തിയെട്ടാമത്തെ വയസ്സിലും കര്‍മനിരതന്‍. സൈലന്റ് വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവര്‍ത്തിച്ച അദ്ദേഹം വടക്കന്‍ കേരളത്തിലെ നിരവധി പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായി.
മണ്ണില്‍ തൊട്ടും മഴ നനഞ്ഞും വെയിലുകൊണ്ടും സാധാരണ ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഒരു പരിസ്ഥിതി പഠനവും സമരവുമാണ് പത്മനാഭന്റെ ജീവിതമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി നിരീക്ഷിച്ചു. ഏതു പുസ്തകത്തിനേക്കാളും ആധികാരികമായി ജനങ്ങളുടേയും ജീവികളുടേയും പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെയാണെന്നു സമിതി ചൂണ്ടിക്കാട്ടി. സമകാലിക മലയാളം വാരികയുടെ ആറാമത് സാമൂഹ്യ സേവന പുരസ്‌കാരമാണ് ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Samakalika Malayalam Vaarika award for TP Padmanabhan, Thiruvananthapuram, News, Study, Environmental problems, Strike, Writer, Teacher, Lifestyle & Fashion, Kerala.

Powered by Info News For You

Comments
Post a Comment