റിയാസ് മൗലവി വധക്കേസ് വിചാരണ പുനരാരംഭിച്ചു
കാസര്‍കോട് (wwww.evisionnews.co): പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന മടിക്കേരി സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി മനോഹര്‍ കിണി സഹോദരന്റെ നിര്യാണത്തെ തുടര്‍ന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഈ കേസില്‍ വിചാരണ മാറ്റിവെക്കേണ്ടിവന്നത്. കനത്ത പൊലീസ് സുരക്ഷയോടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിചാരണക്ക് കോടതിയില്‍ ഹാജരാക്കി.
Powered by Info News For You

Comments
Post a Comment