സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്മാര്‍ട്ട് ഫോണിലും

കൊച്ചി: (www.kvartha.com 07.11.2018) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെ സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്മാര്‍ട്ട് ഫോണുകളിലും സാധ്യമാക്കിക്കൊണ്ട് ലാവയുടെ സെഡ് 81 പുറത്തിറക്കി. സ്മാര്‍ട്ട് ഫോണിലും ഡി.എസ്.എല്‍.ആറിന്റെ സ്പ്ലാഷ് മോഡ് സാധ്യമാക്കുന്നതാണിതിന്റെ സവിശേഷതകളിലൊന്ന്.

മുന്നിലും പിന്നിലുമുള്ള 13 എം.പി. ക്യാമറകളില്‍ സ്റ്റുഡിയോ മോഡ് ലഭ്യമാണ്. രാജ്യത്ത് താങ്ങാനാവുന്ന വിലയ്ക്കു ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഇത്തരത്തിലുള്ള മികച്ച ഫോട്ടോഗ്രാഫി സൗകര്യങ്ങള്‍ സെഡ് 81 ല്‍ മാത്രമാണുള്ളത്. സാധാരണ ഉപയോഗത്തിന് ഒന്നര ദിവസം പിന്തുണ നല്‍കുന്ന ശക്തമായ 3000 എം.എ.എച്ച്. ലി പോളിമെര്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത.
 Lava brings Studio Photography to Smartphones with Z81, Kochi, News, Business, Technology, Mobile Phone, Kerala.

2 ജി.ബി., 3 ജി.ബി. പതിപ്പുകളാണ് സെഡ് 81 നുള്ളത്. 3 ജി.ബി. പതിപ്പ് 9499 രൂപയ്ക്കാണു ലഭ്യമാക്കിയിട്ടുള്ളത്. ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ ഇതു ലഭിക്കും. ആന്‍ഡ്രോയ്ഡ് 8.1, സ്റ്റാര്‍ ഒ.എസ്. 5.0 പിന്തുണയോടെ 3 ജി.ബി. റാം 32 റോം ശേഷിയുമായാണ് ലാവ സെഡ് 81 എത്തുന്നത്.

7.99 മില്ലി മീറ്റര്‍ മാത്രം കനവും 5.7 എച്ച്.ഡി പ്ലസ് ഐ.പി.എസ്. സ്‌ക്രീനും ഇതിന്റെ സവിശേഷതകള്‍ കൂടുതല്‍ മികച്ചതാക്കുന്നു. പുറത്തിറക്കുന്നതിനോടനുബന്ധിച്ച് ഒരുതവണ സൗജന്യമായി സ്‌ക്രീന്‍ മാറ്റി വെക്കുന്ന ആനുകൂല്യവുമായാണ് ലാവ സെഡ് 81 എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lava brings Studio Photography to Smartphones with Z81, Kochi, News, Business, Technology, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?