ആശുപത്രികളിലെ നീണ്ട ക്യൂ ഇനിയുണ്ടാകില്ല; ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇ-ഹെല്‍ത്ത്

തിരുവനന്തപുരം:(www.kvartha.com 28/11/2018) ആശുപത്രികളിലെ നീണ്ട ക്യൂവിന് വിരാമമിടാനും ഇഷ്ടമുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് സംവിധാനം ഇനി തുണയാകും. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംവിധാനം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. നവകേരളം മിഷന്റെ അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ സാന്നിധ്യത്തില്‍ ഇ ഹെല്‍ത്ത് പദ്ധതി സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നു.

സാധാരണക്കാരന് ഗുണനിലവാരമുള്ളതും മെച്ചപ്പെട്ടതുമായ ആരോഗ്യ സേവനം നല്‍കുന്നതിനോടൊപ്പം വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചു വെക്കാനും ഇ ഹെല്‍ത്ത് സഹായകമാകും. കേന്ദ്രീകൃത വിവര ശേഖരം സൃഷ്ടിക്കുകവഴി പൊതുജനാരോഗ്യം സംബന്ധിച്ച വിപുലമായ ഇലക്ട്രോണിക് വിവര സംവിധാനമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ഇ ഹെല്‍ത്ത് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ശ്രീധര്‍
പറഞ്ഞു.

 News, Thiruvananthapuram, Kerala, Health Minister,E Health project by Kerala Govt

ഓരോ വ്യക്തിക്കും ഒരു വ്യക്തിഗത ഐഡന്റിറ്റി നമ്പര്‍ നല്‍കി ഇ ഹെല്‍ത്തില്‍ രജിസ്റ്റര്‍ ചെയ്യും. വ്യക്തികളുടെ പേരും മറ്റു വിവരങ്ങളും രജിസ്‌ട്രേഷന്‍ വഴി ശേഖരിക്കുന്നതിനാല്‍ ഒ പി ടിക്കറ്റ് എടുക്കുന്ന പ്രക്രിയ സുഗമമാകുന്നു. ഡോക്ടറുടെ കുറിപ്പുകള്‍ നെറ്റ് വര്‍ക്ക് വഴി ഫര്‍മസികളിലും ലാബുകളിലും എക്‌സ്‌റേ തുടങ്ങിയ കൗണ്ടറുകളിലും അപ്പപ്പോള്‍ എത്തുന്നു. രോഗ പരിശോധനാ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നിലെ കംപ്യൂട്ടറുകളില്‍ യഥാസമയം എത്തുന്നു. ഇതിലൂടെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം രോഗിക്കു ലഭ്യമാക്കുവാനും സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Health Minister,E Health project by Kerala Govt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?