റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജ് എ എം ഫാറൂഖ് അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.11.2018) റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ എം ഫാറൂഖ് അന്തരിച്ചു. 76 വയസായിരുന്നു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1975 ല്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ചുമതലയേറ്റതിന് ശേഷം കുടുംബസമേതം ബംഗളൂരുവില്‍ താമസിച്ചു വരികയായിരുന്നു.

കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ പഠനവും മംഗളൂരുവില്‍ നിന്നും ബിരുദവും കരസ്ഥമാക്കി. ബംഗളൂരുവില്‍ നിന്നുമാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് 1968 ല്‍ ബംഗളൂരുവില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1975 മുതല്‍ ഗവണ്മെന്റ് പ്ലീഡറായും  പ്രാസിക്യൂട്ടറായും പ്രവര്‍ത്തിച്ചു. 1994 ല്‍ ബംഗളൂരു ഹൈക്കോടതിയില്‍ സംസ്ഥാന പ്രോസിക്യൂട്ടറായ ഫാറൂഖ് 1995 ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയുടെ പ്രസിഡണ്ടായും ഫാറൂഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Rtd. Karnataka High court Judge A M Farooq passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?