പ്രളയാനന്തര കേരളം; സര്‍ക്കാര്‍ നയം വ്യക്തമാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
കാസര്‍കോട്: (www.kasargodvartha.com 11.11.2018) പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൃത്യമായ വികസന രേഖ പുറത്തിറക്കാന്‍ തയ്യാറാവണം എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മേല്‍പറമ്പില്‍ ഗ്രാസ്സ് റൂട്ട് പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടം സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടാണ് കേരളത്തിന് വേണ്ടത്. അത് കൊണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയുള്ള വികസന നയ രേഖ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ബ്ലാക്ക് ലിസ്റ്റിലുള്ള മാനേജ്‌മെന്റ് കമ്പനികള്‍ക്ക് കേരളത്തെ ഏല്‍പ്പിച്ച് തട്ടിപ്പ് നടത്താന്‍ സൗകര്യം ചെയ്ത് കൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മേല്‍പറമ്പ് ബുസ്താന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന ശില്‍പശാലയില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ്, ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ ഫാറൂഖ് ശാന്തപുരം, പ്രാദേശിക നേതൃത്വവും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തില്‍ പി.കെ അബ്ദുല്ല എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ രാമകൃഷ്ണന്‍, സി.എച്ച് മുത്തലിബ്, സി.എച്ച് ബാലകൃഷ്ണന്‍, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് സുമ റാണിപുരം, സഫിയ സമീര്‍, ഫൗസിയ സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അംബൂഞ്ഞി തലക്ലായ് സ്വാഗതവും ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Welfare Party against Kerala Govt.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment