'ശരിക്കും ഞാന്‍ പാവമാണ് സാറെ'; ഉറുമ്പിനെപ്പോലും നോവിക്കാത്ത തന്നെ നിരവധി കേസുകളിൽ ഉള്‍പ്പെടുത്തി വേട്ടയാടുന്നുവെന്ന് പി എസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: (www.kvartha.com 26.11.2018) ഉറുമ്പിനെപ്പോലും നോവിക്കാത്ത തന്നെ നിരവധി കേസുകളിൽ ഉള്‍പ്പെടുത്തി വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. ദൈവ വിശ്വാസിയായ താന്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുകയാണ്. ബിജെപി അക്രമത്തില്‍ വിശ്വസിക്കുന്നില്ല. തങ്ങളുടെ ആയുധം ശരണം വിളിയാണ്. അദ്ദേഹം പറഞ്ഞു.
പുറത്ത് നില്‍ക്കുന്ന സുരേന്ദ്രനെക്കാള്‍ കരുത്തനാണ് അകത്ത് കിടക്കുന്ന സുരേന്ദ്രന്‍. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പൗരന്മാര്‍ക്ക് നീതി നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിയാണ് ബിജെപി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നത്. കെ സുരേന്ദ്രനെ കുറേ ദിവസം തടവിലിട്ടാലും അതിനെയെല്ലാം അതിജീവിച്ച് ഈ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവിനെയാണ് തടവിലിട്ടിരിക്കുന്നത്. ഒരു ബന്ധവും ഇല്ലാത്ത കേസുകളിലാണ് അദ്ദേഹത്തെ വോട്ടയാടുന്നത്.
ശോഭ സുരേന്ദ്രന്റെ പേരില്‍ കേസ് വന്നപ്പോള്‍ കെ സുരേന്ദ്രന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞവരാണ് ഇവര്‍. ശോഭ സുരേന്ദ്രന്റെ ഭര്‍ത്താവാണ് കെ സുരേന്ദ്രന്‍ എന്നാണ് ചില പോലീസുകാരും സിപിഎമ്മുകാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. നിരന്തരം തെറ്റ് സംഭവിക്കുന്ന ഈ പോലീസുകാരെ പിരിച്ചുവിടുകയാണ് വേണ്ടത്. വിനാശകാലെ വിപരീത ബുദ്ധി എന്നാണ് മുഖ്യമന്ത്രിയോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നത്. ഈ മുന്നേറ്റത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമാണ് നഷ്ടം ഉണ്ടാവുക. നേട്ടം ബിജെപിക്കായിരിക്കും. പിള്ള പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സുരേന്ദ്രന്‍ പോരാടിയത്. യതീഷ് ചന്ദ്രക്ക് എതിരെ എങ്ങനെ കേസ് കൊടുക്കാമെന്ന് ഞങ്ങള്‍ കാണിച്ചു തരാം. ബിജെപിയുടെ മുന്നില്‍ വന്ന് യതീഷ് ചന്ദ്ര മാപ്പ് പറയുന്ന സ്ഥിതി ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിലേക്ക് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Keywords: Kerala, Thiruvananthapuram, News, BJP, Sabarimala, Sabarimala Temple, Religion, Trending, PS Sreedharan Pillai on police case against him

Powered by Info News For You

Comments
Post a Comment