തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചാല്‍ കരണത്തടിക്കാനായി വോട്ടര്‍മാര്‍ക്ക് ചെരിപ്പ് നല്‍കി സ്ഥാനാര്‍ത്ഥി
ഹൈദരാബാദ്: (www.kvartha.com 24.11.2018) തെരഞ്ഞെടുക്കപ്പെട്ട ശേഷം വാഗ്ദാനം ലംഘിച്ചാല്‍ തന്നെ അടിക്കാനുള്ള ചെരുപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കി സ്ഥാനാര്‍ത്ഥി. തെലുങ്കാനയിലെ കൊരുട്‌ല മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അകുല ഹനുമന്ദയാണ് വോട്ടര്‍മാര്‍ക്ക് അടിക്കാനായി ചെരുപ്പ് നല്‍കിയത്.
ചെരുപ്പ് നല്‍കുന്നതിനോടൊപ്പം, വോട്ട് നല്‍കാനും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. 'ഞാന്‍ ഒരു എം.എല്‍.എ ആയതിനു ശേഷം ഈ മണ്ഡലത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചാല്‍ എന്നെ ചെരുപ്പ് കൊണ്ട് അടിച്ചോളൂ' എന്നാണ് ഹനുമന്ദ് വോട്ടര്‍മാരോട് പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ചെരുപ്പ് പെട്ടി താങ്ങാനായി ഒരു ചെറുപ്പക്കാരനെയും ഇവര്‍ കൂടെക്കൂട്ടിയിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല, ഹനുമന്ദിന്റെ രാജിക്കത്തും മുന്‍കൂട്ടി തയ്യാറാണ്. ചെരുപ്പ് കൈമാറി വോട്ട് തേടുന്ന ഹനുമന്ദിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Telangana Candidate Hands Out Slippers, Wants People To Beat Him,Hyderabad, News, Election, Humor, Voters, Video, National.

Powered by Info News For You

Comments
Post a Comment