പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം ഛേദിച്ചു

കട്ടപ്പന: (www.kvartha.com 21.11.2018) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ ജനനേന്ദ്രിയം ഛേദിച്ച നിലയില്‍ കണ്ടെത്തി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42) യെയാണ് സെല്ലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഇയാളെ ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഷേവ് ചെയ്യാന്‍ ജയില്‍ അധികൃതര്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് പ്രതി സ്വയം തന്റെ ജനനേന്ദ്രിയം ഛേദിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Molest case victim cut down genitals, Kattappana, News, Local-News, Accused, Jail, Hospital, Treatment, Molestation, Daughter, Kerala

കഴിഞ്ഞ ദിവസം രാവിലെയാണ് പീരുമേട് സബ് ജയിലിലെ തടവുമുറിയില്‍ ജനനേന്ദ്രിയും പൂര്‍ണമായും ഛേദിക്കപ്പെട്ട നിലയില്‍ ചുരളിയെ കണ്ടെത്തുന്നത്. രക്തപ്രവാഹം ഉണ്ടായതും ചുരളിയുടെ നിലവിളിയുമാണ് സംഭവം പുറംലോകമറിയാന്‍ കാരണമായത്. ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ടേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

നാല് മാസം മുന്‍പ് അറസ്റ്റിലായ പ്രതിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ തുടരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molest case victim cut down genitals, Kattappana, News, Local-News, Accused, Jail, Hospital, Treatment, Molestation, Daughter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?