പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും; ശശിക്കെതിരായ പീഡന പരാതി വിഭാഗീയതയുടെ ഭാഗമെന്ന് എ കെ ബാലന്‍; അന്വേഷണ കമ്മീഷനില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം:  (www.kvartha.com 26/11/2018) ലൈംഗീക പീഡന ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എം. എല്‍ എ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇന്ന് (തിങ്കളാഴ്ച) തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് പികെ ശശി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും ശശി പറഞ്ഞു. അതേസമയം ശശിക്കെതിരായ ലൈംഗീക പീഡന ആരോപണം വിഭാഗീയതയുടെ ഭാഗമെന്ന് എകെ ബാലന്‍ ആരോപിച്ചു. 

Kerala, PK Sasi, Allegation, CPM

ശശിക്കെതിരായ പീഡന പരാതി അന്വേഷിച്ച അന്വേഷണ കമ്മീഷനിലും അഭിപ്രായ ഭിന്നതയുണ്ട്. ഡിവൈ എഫ് ഐ വനിത പ്രവര്‍ത്തകയ്‌ക്കെതിരെ ശശി ലൈംഗീക അതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടുണ്ട്. 

യുവതി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എകെ ബാലനും പികെ ശ്രീമതിയും ഉള്‍പ്പെട്ടതാണ് അന്വേഷണ കമ്മീഷന്‍. 

ശശി എം. എല്‍ എ ആയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്നാണ് സൂചന. ഏരിയ കമ്മിറ്റിയിലേയ്‌ക്കോ മറ്റ് കീഴ് ഘടകങ്ങളിലേയ്‌ക്കോ ശശിയെ തരം താഴ്ത്തിയേക്കാനാണ് സാധ്യത. നിലവില്‍ ജില്ല സെക്രട്ടേറിയേറ്റ് അംഗമാണ് ശശി. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, PK Sasi, Allegation, CPM 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?