ചെങ്ങറ ഭൂസമര പാക്കേജില്‍ അനുവദിച്ച സ്ഥലത്തിന് കരമടക്കാന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് (www.evisionnews.co): ചെങ്ങറ ഭൂ സമര പാക്കേജിന്റെ അടിസ്ഥാനത്തില്‍ പെരിയ വില്ലേജില്‍ ഭൂരഹിതര്‍ക്ക് അനുവദിച്ച 166 ഏക്കര്‍ ഭൂമിയുടെ കരമടക്കാന്‍ കഴിയാത്തതിനാല്‍ വായ്പയും കാര്‍ഷിക ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതി പട്ടികജാതി വകുപ്പും കാസര്‍കോട് ജില്ലാ കലക്ടറും അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. പെരിയ വില്ലേജില്‍ 341, 323/3 453/1 എന്ന സര്‍വേ നമ്പരില്‍ 166 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്. 2010 മുതല്‍ 85 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. 50സെന്റ് ഭൂമി വീതമാണ് അനുവദിച്ചത്. ചെലവു കുറഞ്ഞ വീടുകളും ഇവര്‍ക്ക് നിര്‍മിച്ചുനല്‍കി. 

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരിലുള്ള സംരംഭം പട്ടികജാതി വിഭാഗത്തിന്റെ ദീര്‍ഘകാല അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാത്തതിനാല്‍ ആനുകൂല്യത്തിന്റെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ഉത്തരവ് പട്ടികജാതി, പട്ടികവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും അയച്ചു. കെ. തങ്കപ്പന്റെ നേതൃത്വത്തില്‍ പത്തുപേരാണ് പരാതി നല്‍കിയത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?