പരപ്പ ബ്രദേഴ്‌സ് സംഗമം നാളെ അജ്മാനില്‍
അബുദാബി (www.evisionnews.co): പരപ്പ ബ്രദേഴ്‌സ് പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് സംഗമം 23ന് വെള്ളിയാഴ്ച്ച അജ്മാന്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കും. കാഞ്ഞങ്ങാട് പരപ്പ മേഖലയിലെ എടത്തോട്, ബാനം, ക്ലായിക്കോട്, നമ്പ്യാര്‍ കൊച്ചി, കമ്മാടം, മൂലപ്പാറ, പട്ടളം, കനകപ്പള്ളി, കാരാട്ട് ഭാഗങ്ങളില്‍ നിന്നുള്ള യു.എ.ഇയിലെ പ്രവാസികളായ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന സ്‌നേഹ സംഗമം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുട്‌ബോള്‍ മത്സരത്തോടെയാണ് തുടക്കമാവുക. പരപ്പ മേഖലയില്‍ നിന്നുള്ള എട്ടു ടീമുകള്‍ കളിക്കളത്തിലിറങ്ങും.
മൂന്നര മണിക്കൂര്‍ നീളുന്ന മത്സരം ആറുമണിക്ക് അവസാനിക്കും. ഫുട്‌ബോള്‍ മത്സരത്തിനിടെ ഒരുവശത്ത് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചു വടംവലി മത്സരവും നടക്കും. ആറരമണിക്ക് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ഉദ്ഘാടന സമ്മേളനം നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ താജുദ്ദീന്‍ കാരാട്ട് അധ്യക്ഷത വഹിക്കും. ജി. മാര്‍ക്ക് മിഡില്‍ ഈസ്റ്റ് എം.ഡി മണികണ്ഠന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. യോഗത്തില്‍ പരപ്പ മേഖലയില്‍ നിന്നുള്ള ആദ്യകാല പ്രവാസികളെ ആദരിക്കും.
തുടര്‍ന്ന് ഏഴുമണി മുതല്‍ കരോക്കെ ഗാനമേള ഉള്‍പ്പടെയുള്ള കലാപരിപാടികളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മത്സരങ്ങളും അരങ്ങേറും. സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും രാത്രി ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഒമ്പത് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
Powered by Info News For You
Comments
Post a Comment