'മലപ്പുറം കയ്യൊപ്പ്' ചാര്‍ത്തിയ ഗോളിനും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല; നായകന്‍ തന്നെ വില്ലനായപ്പോള്‍ കൊമ്പന്മാര്‍ക്ക് നഷ്ടമായത് ഉറപ്പായ മൂന്ന് പോയിന്റ്

ഗുവാഹട്ടി: (www.kvartha.com 23.11.2018) ജെയിംസിന്റെ തന്ത്രങ്ങള്‍ ഫലിക്കാതെ തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ 'മലപ്പുറം കയ്യൊപ്പ്' ചാര്‍ത്തിയ ഗോളിനും കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല. നായകന്‍ തന്നെ വില്ലനായപ്പോള്‍ കൊമ്പന്മാര്‍ക്ക് നഷ്ടമായത് ഉറപ്പായ മൂന്ന് പോയിന്റുകളാണ്. 90 മിനുട്ട് കഴിയുംവരെ ഒരു ഗോളിന്റെ ലീഡുമായി മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ ഹീറോ ഓഫ് ദി മാച്ചും നായകനുമായ ജിങ്കാന്റെ പിഴവിന് പകരം നല്‍കേണ്ടിവന്നത് വലിയ വിലയാണ്.

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം 2-1 ന്റെ വമ്പന്‍ തിരിച്ചുവരവുമായി നോര്‍ത്ത് ഈസ്റ്റ് സ്വന്തം കാണികള്‍ക്ക് വിരുന്നൊരുക്കിയപ്പോള്‍ മഞ്ഞപ്പടയ്ക്ക് ഇന്നും നിരാശ. മലപ്പുറത്തിന്റെ സ്വന്തം സക്കീര്‍ മുണ്ടന്‍പാറയുടെ അതിമനോഹര കോര്‍ണറിലൂടെയാണ് കേരള ലീഡ് നേടിയത്. 73ാം മിനുട്ടില്‍ സക്കീര്‍ എടുത്ത അളന്നുമുറിച്ച കോര്‍ണര്‍ കിക്കിന് ചെറുതായി തല വെച്ച് കൊടുക്കേണ്ട ആവശ്യമെ മതേജ് പോപ്ലാറ്റ്‌നിക്കിനുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ഇഞ്ചുറി ടൈമില്‍ സന്ദേശ് ജിങ്കാന്റെ ഫൗളിലൂടെ നോര്‍ത്തിന് പെനാല്‍ട്ടി. ഓഗ്‌ബെച്ചെ ഈസിയായി വലയിലെത്തിച്ചു. തൊട്ടുപിന്നാലെ രണ്ടാം ഗോളും നേടി മൂന്ന് പോയിന്റ് സ്വന്തമാക്കിയാണ് നോര്‍ത്ത് ഈസ്റ്റ് കളി അവസാനിപ്പിച്ചു.

66ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിനെ പിന്‍വലിച്ചാണ് കോച്ച് സക്കീറിനെ കളത്തിലിറക്കിയത്. കോച്ചിന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു സക്കീറിന്റേത്. ഇതോടെ എട്ട് കളികളില്‍ നിന്ന് ഒരു ജയവും മൂന്ന് തോല്‍വികളും നാല് സമനിലകളുമായി ഏഴ് പോയിന്റ് നേടി ഓഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റിന്റെ അപകടകാരിയായ സ്‌ട്രൈക്കര്‍ ഓഗ്‌ബെച്ചെയെ മുഴുവന്‍ സമയവും ചെറുത്തുനിന്നതിന് ഹിറോ ഓഫ് ദി മാച്ച് അവാര്‍ഡ് തേടിയെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു വില്ലനായി സന്ദേശ് ജിങ്കാന്റെ ഫൗള്‍.


Keywords: Kerala, ISL, Football, Kerala Blasters, Sports, North-East, India, National, North East beats Kerala 2-1



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?