കേരളം ആവശ്യപ്പെടുന്നത് നല്‍കാന്‍ യുവ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് സാധിക്കണം: ഐടി സെക്രട്ടറി എം ശിവശങ്കര്‍
കോട്ടയം:(www.kvartha.com 03/11/2018) പ്രളയാനന്തര കേരളത്തില്‍ സമൂഹം ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യ നല്‍കാന്‍ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സമൂഹത്തിന് സാധിക്കണമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സംഘടിപ്പിച്ച ഐഇഡിസി (ഇന്നൊവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റ് സെന്റര്‍) സമ്മേളനവും മേക്കര്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി നാലായിരത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് ഐഇഡിസി, മേക്കര്‍ ഫെസ്റ്റ് എന്നിവയില്‍ പങ്കെടുക്കാന്‍ എത്തിയത്.
സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മൂലം തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നത് തെറ്റായ ധാരണയാണെന്ന് ഐഇഡിസി സമ്മേളനം ഉദ്ഘാടനം ചെയ്ത ഫാബ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഷെറി ലാസിറ്റര്‍ പറഞ്ഞു. ചില തൊഴിലുകള്‍ ഇല്ലാതാകുമെങ്കിലും ലക്ഷക്കണക്കിന് തൊഴിലവസരം പുതിയ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിക്കപ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ലോകത്തിന് ഉപകാരമുള്ള ഉത്പന്നങ്ങള്‍ കണ്ടുപിടിക്കുന്നതിലാണെന്ന് അവര്‍ പറഞ്ഞു. കേവലം പ്രാദേശികതലത്തില്‍ ഒതുങ്ങാതെ കണ്ടുപിടുത്തങ്ങള്‍ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.
കേരളം വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. 80,000 ആളുകളാണ് പ്രളയത്തെ തുടര്‍ന്ന് വീടില്ലാതെ ബന്ധുക്കളോടൊത്ത് കഴിയുന്നത്. ഇവര്‍ക്ക് വീടുണ്ടാക്കി നല്‍കുന്നതിനൊപ്പം തന്നെ വെല്ലുവിളിയാണ് അതിനുള്ള നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തുകയെന്നത്. കുറഞ്ഞ ഉത്പന്നങ്ങള്‍ കൊണ്ട് പ്രി ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതികള്‍ അവലംബിക്കണം. സമൂഹം ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യ നല്‍കാന്‍ എഞ്ചിനീയറിംഗ് സമൂഹത്തിന് കഴിയണം. വിദ്യാര്‍ത്ഥികള്‍ ഇതിന് ശ്രമിക്കുന്നതിലൂടെ സംരംഭകത്വത്തിലേക്കുള്ള വഴി കൂടി തെളിയുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും വലിയ വിദഗ്‌ധോപദേശക സമ്മേളനമാണ് ഐഇഡിസിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ 50,000 വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷനും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് മാനേജര്‍ ഫാദര്‍ ഡോ. മാത്യൂ പൈക്കാട്ട് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ജോയിന്റ് ഡയറക്ടര്‍ ശ്രീ എന്‍കെ രാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വിഖ്യാതമായ മോത്വാനി ജഡേജ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മേക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Students, inauguration,IT Secretary M Shivashangar on Engineers

Powered by Info News For You

Comments
Post a Comment