ബിജെപിയെ തലോടി പി സി ജോര്‍ജ്; പിണറായിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും പി സി
കോട്ടയം: (www.kvartha.com 25.11.2018) മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചുവാങ്ങിയ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളെ അടിച്ചൊതുക്കുകയാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. ദൈവവിശ്വാസികളെ തകര്‍ക്കുകയെന്നത് പിണറായിയുടെ അഹങ്കാരമാണ്. പുതിയ കാലത്തെ ഹിറ്റ്‌ലര്‍ മോഡലായി മാറുകയാണ് പിണറായി. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എതിര്‍പ്പുള്ള വലിയൊരു വിഭാഗം സിപിഎമ്മിലുണ്ട്. എന്നാല്‍, പിണറായിയുടെ നേരെനിന്ന് പറയാനുള്ള ധൈര്യം ആര്‍ക്കുമില്ലെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി രണ്ടുദിവസം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. പോലിസിന്റെ സഹായത്തോടെ സിപിഎമ്മിന്റെ വനിതാ വിഭാഗത്തെ ശബരിമലയില്‍ കയറ്റുകയാണ് ഇതിന് പിന്നില്‍. സിപിഎമ്മില്‍ നിന്നാണ് ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോവുന്നത്. സിപിഎം നേതാക്കന്‍മാരുടെ ഭാര്യമാരെല്ലാം നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രിയോട് ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനമാണ്. സര്‍ക്കാര്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കുമെന്നാണ് പറയുന്നത്. അത് പിണറായിയുടെ അനുയായികളുമല്ലാതെ വേറാരുമല്ല. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമൂഹിക സംഘടനകളെ നവോത്ഥാന സംഘടനകളെന്ന പേരില്‍ തച്ചുടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കോണ്‍ഗ്രസില്‍നിന്ന് ആരും കൊഴിഞ്ഞുപോയിട്ടില്ല. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് ശരിയായില്ല. ശബരിമല ശാസ്താവിനെ തൊഴുതതിന്റെ പേരിലാണ് കെ സുരേന്ദ്രനെതിരേയും ബി രാധാകൃഷ്ണ മേനോനെതിരേയും കേസെടുത്തത്. പിണറായിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്നും പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഈ കേസെല്ലാം എഴുതിത്തള്ളുമെന്നും ജോര്‍ജ് പറഞ്ഞു. പിണറായി സര്‍ക്കാരിലുള്ള ഏക ദൈവവിശ്വാസിയെ പുറത്താക്കി. മാത്യു ടി തോമസ് മാത്രമാണ് പിണറായി മന്ത്രിസഭയിലെ ഈശ്വരവിശ്വാസി. തിരുവതാംകൂറിലെ പ്രാതിനിധ്യം ഇല്ലാതാക്കിയത് ദൈവവിശ്വാസം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
Keywords: BJP, Kerala, Kottayam, P.C George, Congress, CPM, Pinarayi vijayan, Sabarimala, Religion, News, PC George against Pinaray Vijayan

Powered by Info News For You

Comments
Post a Comment