ബാഗില്‍ കയറിക്കൂടിയ വിഷപാമ്പ് മലയാളി വിമാന യാത്രക്കാരനെ കുടുക്കി
നെടുമ്പാശേരി (www.evisionnews.co): ബാഗില്‍ കയറിക്കൂടിയ വിഷപ്പാമ്പ് മലയാളി വിമാന യാത്രക്കാരനെ കുടുക്കി. ഇന്നലെ രാത്രി നെടുമ്പാശേരിയിലാണ് സംഭവം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനായി എത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിനാണ് (40) ബാഗിലെ പാമ്പ് തലവേദനയായി മാറിയത്. സുനില്‍ അവധി കഴിഞ്ഞ വിദേശത്തേക്ക് മടങ്ങാനായി പോകുമ്പോള്‍ നാട്ടിന്‍ പുറത്തെ കൃഷിയിടത്തില്‍ നിന്നും നേരിട്ട് വാങ്ങിയ കൂര്‍ക്കയും കൈവശം കരുതിയിരുന്നു.
രണ്ടുകിലോയുടെ കൂര്‍ക്കയാണ് കൃഷിക്കാരന്‍ സുനില്‍ നല്‍കിയത്. ഇതുവേറെ പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗിലാക്കിയാണ് സുനില്‍ വിമാനത്താവളത്തിലെത്തിയത്. ഈ ഹാന്‍ഡ് ബാഗ് സിഐഎസ്എഫ് സുരക്ഷാ പരിശോധന വിധേയമാക്കി. ഇതിനിടെ വിഷപാമ്പ് പുറത്തു ചാടി. പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെവെച്ച് തന്നെ തല്ലിക്കൊന്നു. വിദേശത്തേക്ക് ഇഴജന്തുക്കളെ കൊണ്ടു പോകുന്നതിന് നിരോധനമുള്ള സാഹചര്യത്തില്‍ സുനിലിന്റെ യാത്ര അധികൃതര്‍ റദ്ദാക്കി. ഇയാളെ പിന്നീട് നെടുമ്പാശേരി പൊലീസിന് സിഐഎസ്എഫ് കൈമാറുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment