ജയിക്കാനുറച്ച് ബ്ലാസ്റ്റേര്‍സ് പൂനെക്കെതിരെ; സമനിലക്കുരുക്കവസാനിക്കുമോ?

പൂനെ: (www.kvartha.com 02.11.2018) ഉദ്ഘാടനമത്സരത്തില്‍ നേടിയ വിജയത്തിന് ശേഷം തുടര്‍സമനിലകളുമായി ഉലയുന്ന ബ്ലാസ്‌റ്റേര്‍സ് നിര ജയിക്കാനുറച്ച് വെള്ളിയാഴ്ച്ച പൂനെ സിറ്റിയെ നേരിടുന്നു. രാത്രി 7:30ന് പൂണെയിലെ ശിവഛത്രപതി സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിലാണ് മത്സരം.

ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം തുടര്‍ച്ചയായ മൂന്നു സമനിലകളാണ് ബ്ലാസ്റ്റേര്‍സ് വഴങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ രണ്ടുഗോളിന് പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ജംഷഡ്പൂരിനെ സമനിലയില്‍ പിടിച്ചുകെട്ടിയത് ബ്ലാസ്റ്റേര്‍സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിട്ടുണ്ട്.


കഴിഞ്ഞ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ലെന്‍ദുംഗലും സഹദും ഇന്ന് ആദ്യ ഇലവനിലുണ്ടാവുമെന്നാണ് സൂചന. വിലക്ക് മാറിയിട്ടും കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന അനസ് ഇന്ന് ഐ എസ് എല്ലില്‍ ബ്ലാസ്‌റ്റേര്‍സ് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, India, ISL, Kerala, Kerala Blasters, Pune, Maharashtra, ISL; Kerala Blasters facing FC Pune City


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?