ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാനഡയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍

ടൊറാന്റോ: (www.kvartha.com 27.11.2018) ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ വിശാല്‍ ശര്‍മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചാബിലെ നിബ്ബ സ്വദേശിയായ വിശാല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായാണ് ഇവിടെ എത്തിയത്. വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് വിശാലിനെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയന്‍ പോലീസ് അറിയിച്ചു.

അതേസമയം വിശാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും ജീവിതം അവസാനിപ്പിക്കാന്‍ തക്ക പ്രയാസങ്ങളൊന്നും നിലവില്‍ വിശാലിന് ഇല്ലെന്നും ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല ആത്മഹത്യ ചെയ്യാന്‍ വീടിന് പുറത്ത് പോയത് എന്തിനാണെന്ന സംശയവും വിശാലിന്റെ അമ്മാവന്‍ പ്രകടിപ്പിച്ചു.

Indian student found hanging from tree outside home in Canada’s Toronto, cops probe if it's suicide or murder, News, Dead, Obituary, Student, Police, Probe, World

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി വിശാല്‍ നാട്ടിലെത്തിയിരുന്നു. അന്ന് വിശാല്‍ വളരെ സന്തോഷവാനായിരുന്നുവെന്നും പ്രകടമായ ഒരു ദുഖവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പോലീസ് പറഞ്ഞു. സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കാണ് വിശാലിന്റെ പിതാവ്. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് മകനെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. നബ്ബയില്‍ നിന്നുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിശാല്‍ ടൊറാന്റോയില്‍ താമസിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian student found hanging from tree outside home in Canada’s Toronto, cops probe if it's suicide or murder, News, Dead, Obituary, Student, Police, Probe, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?