പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി; പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍

ഹരിപ്പാട്: (www.kvartha.com 19.11.2018) പ്രേമിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത യുവതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയെന്ന് പരാതി. തനിക്കും ഭാര്യയ്ക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്. കെവിന്‍ മോഡല്‍ ദുരഭിമാനകൊല ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് വീയപുരം പായിപ്പാട് എഴുത്തില്‍ എഡ്വിന്‍ വില്ലയില്‍ എഡ്വിന്‍ ഫിലിപ്പ് സാം (24) ഫേസ് ബുക്കില്‍ ഉള്‍പ്പടെ സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്.

കന്യാകുമാരി സ്വദേശി ആര്‍ദി ചന്ദ്രന്‍(22) എഡ്വിനുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും കോവളം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളായിരുന്നു.

Love marriage woman forcely return to relatives, Police, Complaint, News, Local-News, Facebook, Social Network, Kerala

കഴിഞ്ഞ 12ന് തിരുവനന്തപുരത്തെത്തിയ ആര്‍ദി ഫോണില്‍ എഡ്വിനെ വിളിച്ചതിനെ തുടര്‍ന്ന് എഡ്വിന്‍ ആര്‍ദിയെ കൂട്ടി ഹരിപ്പാട് എത്തുകയും പിന്നീട് ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

വിവരം അറിഞ്ഞ് ആര്‍ദിയുടെ വീട്ടുകാര്‍ എത്തി വീട്ടില്‍ അക്രമണം നടത്തിയെന്നും വീയപുരം പോലീസ് എത്തിയപ്പോഴാണ് തിരികെ പോയതെന്നും എഡ്വിന്റെ പിതാവ് സാം ഫിലിപ്പ് പറഞ്ഞു. അടുത്ത ദിവസം തമിഴ്‌നാട്ടില്‍ നിന്നും പോലീസ് എത്തി കേരള പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മിസിംഗ് കേസ് നല്‍കിയിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാക്കണമെന്നും തെറ്റിദ്ധരിപ്പിച്ച് ആര്‍ദിയെ കൂട്ടികൊണ്ട് പോകുകയായിരുന്നു.

വനിതാ പോലീസ് ഇല്ലാതെ അയയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ വീട്ടുകാരോട് കേരള പോലീസിലെ വനിതാ പോലീസുകാരോടൊപ്പം കോടതിയില്‍ ഹാജരാക്കുമെന്നാണ് ഹരിപ്പാട് സി.ഐ അറിയിച്ചതെന്നും സാം ഫിലിപ്പ് പറഞ്ഞു. എന്നാല്‍ കന്യാകുമാരിയില്‍ എത്തിച്ച ആര്‍ദിയെ തമിഴ്‌നാട്ടില്‍ നിന്നും തന്നെ കണ്ടെത്തിയെന്ന് രേഖയുണ്ടാക്കി കേരള പോലീസ് മടങ്ങിയെന്നാണ് പരാതി.

ആര്‍ദിയെ തിരക്കി എത്തിയ സാം ഫിലിപ്പിനെയും ആറ് സുഹൃത്തുക്കളെയും താമസിക്കാന്‍ ബുക്ക് ചെയ്ത ലോഡ്ജില്‍ നിന്നും തമിഴ്‌നാട് പോലീസ് ഇറക്കി വിട്ടെന്നും ഇവര്‍ പറയുന്നു. മക്കള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുവരും ആത്മഹത്യ ചെയ്യുമോയെന്ന് ഭയമുണ്ടെന്നും, ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സാം ഫിലിപ്പ് പറഞ്ഞു.

ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തതാണെന്നും നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് പോകുന്നതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കേരള പോലീസാണ് കാരണക്കാരെന്നും, തന്നെ തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്തം കേരള പോലീസിനുണ്ടെന്നും എഡ്വിന്റെ ഫേസ്ബുക്കില്‍ ആര്‍ദി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Love marriage woman forcely return to relatives, Police, Complaint, News, Local-News, Facebook, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?