പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കുടുംബശ്രീ ബാലസഭകള്‍
കാസര്‍കോട്: (www.kasargodvartha.com 28.11.2018) പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തങ്ങളെയും അടിയന്തരഘട്ടങ്ങളെയും കാര്യക്ഷമമായി നേരിടാന്‍ കുടുംബശ്രീ ബാലസഭകള്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാതല ദുരന്തനിവാരണ പരിശീലന പരിപാടി ബില്‍ഡിംഗ് റസീലിയന്‍സ് പടന്നക്കാട് ശാന്തിഭവനില്‍ നടന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെസുധാകരന്‍ ദ്വിദിന പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
കാസര്‍കോട് കുടുംബശ്രീ എഡിഎംസി പ്രകാശന്‍ പാലായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളെയും മറ്റ് അത്യാഹിതങ്ങളെയും കാര്യക്ഷമമായി നേരിടുന്നതിനായാണ് കുടുംബശ്രീ ബാലസഭകളുടെ പ്രത്യേകസംഘങ്ങളെ രൂപീകരിക്കുന്നത്. തീപിടിത്തം, വെള്ളപ്പൊക്കം, റോഡപകടങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തുടങ്ങി വിവിധഘട്ടങ്ങളില്‍ അടിയന്തര സഹായം എത്തിക്കുന്നതിനുള്ള പരിശീലനം ബില്‍ഡിംഗ് റസീലിയന്‍സ് പരിപാടിയുടെ ഭാഗമായി നല്‍കുന്നു.
കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ആശ വിജയന്‍, ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡി നിയാസ് തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജില്ലയിലെ മുപ്പതോളം റിസോഴ്സ് പേഴ്സണ്‍മാരാണ് പരിശീലനത്തിന്റെ ആദ്യഘട്ടമായ ജില്ലാതല ക്യാമ്പില്‍ പങ്കെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kudumbasree, Kudumbasree balasabha for facing natural disasters
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment