ഭാര്യയുടെ പരപുരുഷബന്ധം കൈയോടെ പിടിച്ച ഭര്‍ത്താവ് കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ടു

കൊല്‍ക്കത്ത: (www.kvartha.com 10.11.2018) ഭാര്യയുടെ പരപുരുഷബന്ധം കൈയോടെ പിടിച്ച ഭര്‍ത്താവ് കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ടു. പശ്ചിമബംഗാളിലെ 24പര്‍ഗാനാസ് ജില്ലയില്‍ മധ്യം ഗ്രാമിനടുത്താണ് സംഭവം. അതേസമയം കശാപ്പ് തൊഴില്‍ ചെയ്യുന്നയാളാണ് കൊലയാളിയെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

ജോജ്‌റ സ്വദേശിയായ അബ്ദുള്‍ ഹസന്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ സാക്കിര്‍ ഹുസൈന്‍(45) , ഭാര്യ മാര്‍ജിനാ ബീബി എന്നിവരെ മധ്യം ഗ്രാം പോലീസ് അറസ്റ്റു ചെയ്തു. ഇറച്ചിവെട്ട് തൊഴില്‍ ചെയ്യുന്ന സാക്കിര്‍ തെളിവ് നശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ ഛേദിച്ച് പലയിടത്തായി കുഴിച്ചിടുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു.

Suspecting Affair With Wife, Butcher Kills Bengal Man, Chops Body: Cops, Kolkota, News, Crime, Criminal Case, West Bengal, Murder, Police, Arrested, Couples, Complaint, Dead Body, National

നവംബര്‍ അഞ്ചുമുതല്‍ അബ്ദുള്‍ ഹസനെ കാണാനില്ലെന്ന് കാട്ടി പരാതി ഉണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് 36കാരിയും വിവാഹിതയുമായി മര്‍ജിനാ ബീബിയുമായി അവിഹിതമുണ്ടെന്ന് കണ്ടെത്തിയതായും മധ്യഗ്രാം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suspecting Affair With Wife, Butcher Kills Bengal Man, Chops Body: Cops, Kolkota, News, Crime, Criminal Case, West Bengal, Murder, Police, Arrested, Couples, Complaint, Dead Body, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?