മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത; ജിദ്ദയില്‍ മാതാപിതാക്കളുടെ വാര്‍ത്താസമ്മേളനം

ജിദ്ദ: (www.kvartha.com 10.11.2018) മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ജിദ്ദയില്‍ മാതാപിതാക്കളുടെ വാര്‍ത്താസമ്മേളനം. എറണാകുളം ജില്ലയിലെ ഹൈജിന്‍സ് ലീലാമ്മ ഹൈജിന്‍സ് ദമ്പതികളുടെ മകളും, തൃശൂര്‍ ജില്ല സ്വദേശി വി.എം. ജസ്റ്റിന്റെ ഭാര്യയുമായിരുന്ന അപര്‍ണ എന്ന ആന്‍ലിയയുടെ മരണം കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ദുരൂഹ സാഹചര്യത്തില്‍ അപര്‍ണ മരണപ്പെട്ടത്. ഈ മരണം ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനംമൂലമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം . മകളെ കൊലപ്പെടുത്തിയതാകുമെന്ന് സംശയിക്കുന്നയായും ജിദ്ദയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Malayali woman's dead; Parents press meet in Jeddah, Parents, News, Press meet, Couples, Allegation, Ernakulam, Gulf, World

എല്ലാ തെളിവുകളും നല്‍കിയിട്ടും പ്രതികളായവര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും ഉന്നത സ്വാധീനം വഴി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു.

ഓഗസ്റ്റ് 25ന് ട്രെയിനില്‍ തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേ ആന്‍ലിയയെ കാണാതാവുകയായിരുന്നു എന്ന ഭര്‍തൃ വീട്ടുകാരുടെ പരാതി തൃശൂര്‍ റെയില്‍വേ പോലീസില്‍ നിലനില്‍ക്കേ, നാല് ദിവങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് 29ന് പെരിയാറില്‍ ആന്‍ലിയയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രാഥമികമായ നിഗമനം.

എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം കാരണം കൊല്ലപ്പെട്ടതാകാമെന്നും, ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം ദ്രോഹിക്കുന്നതായും താന്‍ കൊല്ലപ്പെടുമെന്നും ഉള്ള ആന്‍ലിയയുടെ ഡയറി കുറിപ്പുകളും വരകളും മെസ്സേജുകളും പോലീസിനു കൈമാറിയിട്ടും ഇതുവരെ പ്രതികളുടെ മേല്‍ ഒരു നടപടിയും ഉണ്ടായിട്ടല്ല എന്നും അവര്‍ പറഞ്ഞു. ഉടനെ നാട്ടില്‍ പോയി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്കാനിരിക്കുകയാണ് മാതാപിതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali woman's dead; Parents press meet in Jeddah, Parents, News, Press meet, Couples, Allegation, Ernakulam, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?