മുഖ്യമന്ത്രിയുടെ ശ്രമം ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കി നവോത്ഥാന നായകനാകാന്‍: കെ സുധാകരന്‍
പെരിയ: (www.kvartha.com 09.11.2018) മുഖ്യമന്ത്രിയുടെ ശ്രമം ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കി നവോത്ഥാന നായകനാകാനാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിച്ച വിശ്വാസ സംരക്ഷണ യാത്രക്ക് വെള്ളിയാഴ്ച രാവിലെ പെരിയയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസാണ്. എ കെ ഗോപാലനും കൃഷ്ണപ്പിള്ളയും ഒക്കെ കോണ്‍ഗ്രസിന്റെ കൊടിപിടിച്ചാണ് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ കുറയുമെന്നാണ് ഇഎംഎസിന്റെ സിദ്ധാന്തം. അത് നടപ്പിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. വിശ്വാസവും ഐക്യവും രാജ്യത്തെ പുരോഗതിയിലേക്കേ നയിച്ചിട്ടുള്ളൂ എന്നും കെ സുധാകരന്‍ പറഞ്ഞു. അയോദ്യ വിഷയത്തില്‍ എല്‍ കെ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ ഉണ്ടായ കലാപം ആവര്‍ത്തിക്കാനാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള രഥയാത്ര നടത്തുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍നായര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, കെ പി അനില്‍കുമാര്‍, പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സെക്രട്ടറിമാരായ കെ നീലകണ്ഠന്‍, കെ പ്രവീണ്‍കുമാര്‍, കെ അബ്ദുള്‍ മജീദ്, കെ സുരേന്ദ്രന്‍, കെ സി അബു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പെരിയ രാജന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K Sudhakaran on Sabarimala, Viswasa Samrakshana Yathra, K. Sudhakaran, Kerala, Kasaragod, News.

Powered by Info News For You

Comments
Post a Comment