റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ ബന്ധു വീട്ടില്‍ കയറി മര്‍ദിച്ചു; പ്രകോപനമില്ലാതെയെന്ന് പരിക്കേറ്റയാള്‍

കാഞ്ഞങ്ങാട്:(www.kasargodvartha.com 14/11/2018) റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മാണിമൂല തലപ്പളത്തെ കൃഷ്ണനായ്ക്കിന്റെ മകന്‍ സുകുമാരനെയാ(34)ണ് ബന്ധു സുനില്‍ മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ അതിക്രമിച്ച് കയറി മരവടി കൊണ്ട് ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് കൃഷ്ണനായ്ക്കിനെ തള്ളിയിടുകയും സുകുമാരന്റെ ഭാര്യ ശ്യാമളയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുകുമാരന്‍ പറയുന്നു.

സുനിലുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും യാതൊരു പ്രകേപനവുമില്ലാതെയാണ് സുനില്‍ അക്രമം കാട്ടിയതെന്നും പറയുന്നു. സുകുമാരന്റെ തലക്കാണ് പരിക്കേറ്റത്.
News, Kanhangad, Kasaragod, Kerala,Rubber tapping employee assaulted by relative

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala,Rubber tapping employee assaulted by relative




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?