ഖാസിയുടെ ദുരൂഹമരണം: സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും
കൊച്ചി (www.evisionnews.co): കാസര്‍കോട്ടെ പ്രമാദമായ ഖാസി കേസ് നീണ്ടകാത്തിരിപ്പിന് ശേഷം ഇന്ന് സി.ബി.ഐ. കോടതി കേസ് പരിഗണക്കും. മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായി വലിയ പുതുമയൊന്നുമില്ലാത്ത അന്വേഷണ റിപ്പോര്‍ട്ടാണ് മൂന്നാം സി.ബി.ഐ സംഘവും നല്‍കിയതെന്നാണ് അറിയുന്നത്. അങ്ങിനെയെങ്കില്‍ കേസ് അവസാനിച്ചതായി കോടതി വിധിക്കുകയാണെങ്കില്‍ വീണ്ടും അപ്പീലിലൂടെ പുതിയ അന്വേഷണ ടീമിനെ ആവശ്യപ്പെടാന്‍ മേല്‍കോടതിയെ സമീപിക്കാനാണ് ഖാസിയുടെ കുടുംബത്തിന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും തീരുമാനം.
ഖാസി കേസില്‍ നീതിയാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ ഒരുമാസത്തിലേറെയായി സത്യാഗ്രഹസമരം നടന്നുവരികയാണ്. ഖാസിയുടെ മരണത്തിന് പിന്നിലെ കറുത്തകൈകളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യവുമായി ഹുദവി കൂട്ടായ്മയും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ വിവിധ രൂപത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളും പ്രചരിച്ചുവരികയാണ്. അതേസമയം വ്യക്തതയില്ലാത്ത ആരോപണങ്ങള്‍ മാത്രംഉയര്‍ത്തി വ്യക്തിഹത്യ ചെയ്യാന്‍ മാത്രം ചിലര്‍ സമരവേദികളെയെ ഉപയോഗപ്പെടുത്തുന്നതായും ജനകീയ ആക്ഷന്‍കമ്മിറ്റിയിലെ മറ്റു ചിലര്‍ ഹൈജാക്ക് ചെയ്തതായും നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
Powered by Info News For You
Comments
Post a Comment