കുറ്റിക്കോലില്‍ പി. ഗോപിനാഥന്‍ വൈസ് പ്രസിഡണ്ട്; സി.പി.ഐ അംഗം വിട്ടുനിന്നു
ഇന്നലെ രാവിലെ 11മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ ഒമ്പതിന് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ബിജെപിയിലെ പി. ദാമോദരന് പകരമായാണ് പുതിയ വൈസ് പ്രസിഡണ്ടിനെ തെരെടുത്തത്്. വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസം വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡണ്ട് പി.ജി ലിസിക്കെതിരെയും സി.പി.എം അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും അംഗങ്ങളാണുള്ളത്. യുഡിഎഫ് വിമതപക്ഷത്ത് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളുണ്ട്. വൈസ് പ്രസിഡണ്ടിന് വേണ്ടി സിപിഐയുടെ പിറകെ പോകേണ്ടതില്ലെന്ന അഭിപ്രായം സിപിഎമ്മിലെ ഒരു വിഭാഗം നേരത്തെ പ്രകടിപ്പിച്ചിരുന്നു.
Powered by Info News For You
Comments
Post a Comment